ഐ.പി.എല്ലില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കൂടുമാറ്റമായിരുന്നു മലയാളി താരം സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പര്‍ കിങ്സിലേക്കുള്ള ചുവടുമാറ്റം. രാജസ്ഥാന് റോയല്‍സിന്റെ നായകസ്ഥാനം ഒഴിവാക്കി ചെന്നൈയിലേക്ക് എത്തിയ താരത്തെ എം.എസ്. ധോണിയുടെ പിന്‍ഗാമിയായാണ് ഏവരും പരിഗണിച്ചത്. അതിനാല്‍ തന്നെ താരം ടീമിലെത്തിയതോടെ ചെന്നൈയുടെ അടുത്ത ക്യാപ്റ്റനായേക്കുമെന്ന ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഈ സീസണില്‍ തുടക്കത്തിലെ പരാജയത്തിന് ശേഷം സഞ്ജു ഫോമിലേക്ക് എത്തിയതോടെ വീണ്ടും ഈ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചു. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെ ഇതിന് കുറച്ച് […]