ബെംഗളൂരു: മുതിർന്ന നേതാവ് ബി.കെ. ഹരിപ്രസാദിനെ പുതിയ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചു. ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് സംഘടനയെ നയിക്കാൻ ഹരിപ്രസാദിനെ നിയോഗിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടായത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഹരിപ്രസാദിന്റെ നിയമനം സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. കോൺഗ്രസിന്റെ സംഘടനാ രംഗത്ത് വളരെ വലിയ പരിചയസമ്പത്തുള്ള നേതാവാണ് ബി.കെ. ഹരിപ്രസാദ്. നിലവിൽ ഹരിയാന കോൺഗ്രസിന്റെ ചുമതലയുള്ള അദ്ദേഹം പുതിയ ഉത്തരവാദിത്തം […]
