ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതിന് പിന്നാലെ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സബ കരീം. വളരെ പതുക്കെ ബാറ്റ് ചെയ്തുകൊണ്ട് ഋതുരാജ് ഗെയ്ക്വാദ് മറ്റ് ബാറ്റര്‍മാരുടെ മേല്‍ അധിക സമ്മര്‍ദം ചെലുത്തിയെന്നും ഇന്നിങ്‌സിന്റെ പകുതി കഴിഞ്ഞിട്ടും താരം ഒരു ബൗണ്ടറി പോലും നേടിയിട്ടില്ലെന്നും കരീം വിമര്‍ശിച്ചു. താരത്തിന്റേത് വളരെ വിചിത്രവും നെഗറ്റീവുമായ ബാറ്റിങ്ങായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘വളരെ പതുക്കെ ബാറ്റ് ചെയ്തുകൊണ്ട് ഋതുരാജ് […]
