ന്യൂദല്‍ഹി: ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത് അസാധാരണമായ തരത്തില്‍ സുതാര്യതയില്ലാത്ത നയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ലെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു. പദ്ധതി കാരണമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചുള്ള രേഖകളൊന്നും പൊതുജനത്തിന് ലഭ്യമാവുന്ന തരത്തില്‍ എവിടെയും പങ്കുവച്ചിട്ടില്ലെന്നും ജയറാം രമേശ് പറഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപീന്ദര്‍ യാദവിന് ജയറാം രമേശ് കത്തയിച്ചിരുന്നു. പദ്ധതിയിലെ പരിസ്ഥിതി […]
