ഓസ്‌ട്രേലിയക്കെതിരായ ഏകദന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. മത്സരത്തില്‍ മഴ വില്ലനായി എത്തിയതോടെ ഡി.എല്‍.എസ് രീതിയിലാണ് വിജയിയെ തെരഞ്ഞെടുത്തത്. ഷേര്‍ ഇ ബംഗ്ലായില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ വിജയം. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ശേഷം 42 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് കങ്കാരുപ്പട നേടിയത്. എന്നാല്‍ 41 ഓവറായി ചുരുക്കിയ മത്സരത്തില്‍ 35 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ […]
