ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ അപൂര്‍വമായ നേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസ്. അഫ്ഗാനിസ്ഥാന് വേണ്ടി 10 ഇന്റര്‍നാഷണല്‍ സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമായാണ് ഗുര്‍ബാസ് മാറിയത്. ഇന്ത്യക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഗുര്‍ബാസിന്റെ നേട്ടം. ധര്‍മശാലയില്‍ നടക്കുന്ന മത്സരം മഴമൂലം 25 ഓവര്‍ ആക്കി ചുരുക്കിയിരുന്നു. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് വേണ്ടി ഗുര്‍ബാസ് ഏകദിനത്തിലെ ഒമ്പതാം സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. ടി-20യില്‍ ഒരു സെഞ്ച്വറിയും ഗുര്‍ബാസ് സ്വന്തമാക്കിയിട്ടുണ്ട്. മത്സരത്തില്‍ […]
