ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. ലഖ്‌നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇരുവരും തമ്മിലുള്ള പോരാട്ടം. പ്ലേഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ ചെന്നൈയ്ക്ക് മത്സരത്തില്‍ വിജയിച്ചേ തീരു. മറുവശത്ത് അഭിമാന വിജയത്തിനാണ് റിഷബ് പന്തും സംഘവും ഇറങ്ങിയത്. എന്നാല്‍ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ചെന്നൈക്ക് തിരിച്ചടിയാണ് ലഭിച്ചത്. ടോസ് നഷ്ടപ്പെട്ട യെല്ലോ ആര്‍മിയെ ലഖ്‌നൗ ബാറ്റിങ്ങിനയച്ചിരിക്കുകയാണ്. നിര്‍ണായക മത്സരത്തില്‍ ടോസിന്റെ ഭാഗ്യം നഷ്ടപ്പെട്ടതോടെ വിക്കറ്റ് നഷ്ടപ്പെടാതെ, സമ്മര്‍ദത്തിലാകാതെ ചെന്നൈക്ക് […]
