രാജസ്ഥാന് റോയല്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാളിന്റെ ഐ.പി.എല്‍ 2026 സീസണിലെ പ്രകടനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. വൈഭവ് സൂര്യവംശിയുടെ ഫോം ജെയ്സ്വാളിനെ സമ്മര്‍ദത്തിലാക്കുന്നുവെന്നും അതാണ് ആദ്യ ഓവറിലെ വിക്കറ്റ് നഷ്ടത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഈ സീസണില്‍ ജെയ്സ്വാളിന്റെ പ്രകടനം ശരാശരിയായിരുന്നുവെന്നും താരത്തിന് തന്റെ സ്വാഭാവിക ശൈലി നഷ്ടമാവില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ചോപ്ര. ‘യശസ്വി ജെയ്സ്വാളിന്റെ കാര്യത്തില്‍ എനിക്ക് അല്‍പ്പം ആശങ്കയുണ്ട്. […]
