മലപ്പുറം: നിയമസഭയില്‍ താന്‍ പ്രസംഗിക്കാനായി തയ്യാറാക്കിവെച്ച കുറിപ്പ് ഷാഫി പറമ്പില്‍ അടിച്ചുമാറ്റിയെന്ന വെളിപ്പെടുത്തലുമായി മുസ്ലിം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ വ്യാകരണമില്ലാത്ത ജീവിതം എന്ന ആത്മകഥയിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ആഭ്യന്തര വകുപ്പിനെക്കുറിച്ച് സംസാരിക്കാനായി തയ്യാറാക്കി വെച്ചതായിരുന്നു ആ കുറിപ്പെന്നും കെ.എന്‍.എ ഖാദര്‍ പറയുന്നു. നിയമസഭാ ചെയര്മാന്മാരുടെ പാനലില്‍ അംഗമായിരുന്ന അദ്ദേഹം സ്പീക്കറുടെ കസേരയില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവമുണ്ടായത്. ‘സ്പീക്കര്‍ നിയമസഭയിലില്ല. ഞാനാണ് സ്പീക്കറുടെ കസേരയില്‍. നിയമസഭ നിയന്ത്രിക്കുന്നതിനിടെ അംഗങ്ങളെ പ്രസംഗിക്കാന്‍ വിളിക്കുകയാണ്. അന്ന് എനിക്കും […]
