ഐ.സി.സി വനിത ടി-20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജൂണ്‍ 12 മുതല്‍ ജൂലൈ 17 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. ഒരുമാസത്തിലധികം നീണ്ടു നില്ക്കുന്ന ടൂര്‍ണമെന്റില്‍ രണ്ട് ഗ്രൂപ്പുകളില്‍ നിന്ന് 12 ടീമുകളാണ് മാറ്റുരക്കുന്നത്. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സാണ് ടൂര്‍ണമെന്റിന് വേദിയാവുന്നത്. കുട്ടിക്രിക്കറ്റിലെ ആദ്യ കിരീടമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് ഒരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ കളത്തിലിറങ്ങിയാല്‍ ഇന്ത്യക്കായി 200 ടി-20 മത്സരങ്ങള്‍ […]
