ത്രിരാഷ്ട്ര പരമ്പരയിലെ ആവേശപ്പോരാട്ടത്തിന് ഒടുവില്‍ ഇന്ത്യ എക്കെതിരെ സൂപ്പര്‍ ഓവറില്‍ ശ്രീലങ്ക എ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.2 ഓവറില്‍ 265 റണ്‍സിന് പുറത്തായപ്പോള്‍, ശ്രീലങ്കയും അതേ സ്‌കോറില്‍ ഓള്‍ഔട്ടായി. തുടര്‍ന്ന് ഇരു ടീമുകളും സൂപ്പര്‍ ഓവര്‍ കളിക്കാന്‍ തയ്യാറായി. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 16 റണ്‍സ് നേടി ഇന്ത്യക്ക് 17 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. ഇന്ത്യക്കായി വൈഭവ് സൂര്യവംശിയും സൂര്യാന്‍ഷ് ഷെഡ്‌ജെയും ക്രീസിലെത്തി. ആദ്യ മൂന്ന് പന്തുകളില്‍ […]
