ന്യൂദല്‍ഹി: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരത്തിലേറിയ വിജയ്ക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്രം തമിഴ്നാട് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വിജയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. സാമൂഹിക നീതിയുടേയും ആത്മാഭിമാനത്തിന്റെയും ദീര്‍ഘകാല തത്വങ്ങള്‍ പുതിയ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് കരുതുന്നതായി ഖാര്‍ഗെ പറഞ്ഞു. ‘തമിഴ്നാട്ടിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ പ്രത്യേകിച്ച് യുവാക്കള്‍ വിജയ്യുടെ ടി.വി.കെയില്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. അത് നിറവേറ്റാന്‍ സാധിക്കട്ടെ,’ അദ്ദേഹം ആശംസിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു വിജയ് […]