മലയാളികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നായ എന്റെ വീട് അപ്പൂന്റേവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. അഭിനേതാവിന് പുറമെ തിരക്കഥാകൃത്തായും തിളങ്ങിയ വിഷ്ണു ശ്രദ്ധിക്കപ്പെടുന്നത് നാദിര്‍ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ്. തിയേറ്ററുകളില്‍ വലിയ രീതിയില്‍ ഹിറ്റായ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നായിരുന്നു. ഇരുവരും ചേര്‍ന്ന് തിരക്കഥയൊരുക്കി തിയേറ്ററുകളില്‍ ഹിറ്റാക്കി മാറ്റിയ ചിത്രമായിരുന്നു 2015ല്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണി. ഇതേ കൂട്ട്‌കെട്ട് തിരക്കഥയൊരുക്കി ദുല്‍ഖര്‍ […]
