ദൃശ്യം 3 തിയേറ്റർ റിലീസിനൊരുങ്ങുമ്പോൾ ദൃശ്യം നാലും അഞ്ചും ഉണ്ടായേക്കാം എന്ന പ്രതീക്ഷ പങ്കുവെച്ച് മോഹൻലാൽ. ഈ ചിത്രം രണ്ടു കുടുംബങ്ങളുടെ കഥയാണ്,അതിൽ ആരാണ് ശരി,ആരാണ് തെറ്റ് എന്ന് പറയാൻ സാധിക്കില്ല. തന്റെ കുടുംബത്തെ സംരക്ഷിക്കും എന്ന് പ്രതിജ്ഞ എടുത്തയാളാണ് ജോർജ് കുട്ടി. കഴിഞ്ഞ 13 വർഷമായി അതിന്റെ ഭാരം പേറിയാണ് അയാളുടെ യാത്ര. ആ യാത്ര നാലിലേക്കും അഞ്ചിലേക്കുമൊക്കെ എത്തിയേക്കാം എന്നും അത് പ്രേക്ഷകർ ആണ് തീരുമാനിക്കേണ്ടതെന്നും മോഹൻലാൽ പറഞ്ഞു. ഇന്നലെ നടന്ന ട്രൈലെർ ലോഞ്ചിൽ […]