ഒരേ കഥയെ രണ്ട് വ്യത്യസ്ത രീതിയില്‍ അവതരിപ്പിച്ച ചിത്രങ്ങളാണ് ദൃശ്യവും മോഹിനിയാട്ടവും. തങ്ങളുടെ കുടുംബത്തെ തകര്‍ക്കാന്‍ വരുന്നയാളെ കൊല്ലുന്ന നായകന്റെ കുടുംബവും അതില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന നായകന്റെയും കഥയാണ് രണ്ട് സിനിമകളിലും. ദൃശ്യം മലയാളസിനിമ കണ്ട ഏറ്റവും മികച്ച ഇമോഷണല്‍ ത്രില്ലറായപ്പോള്‍ മോഹിനിയാട്ടം ഡാര്‍ക്ക് കോമഡിയായാണ് അവതരിപ്പിച്ചത്. മോഹിനിയാട്ടത്തില്‍ പലയിടത്തും ദൃശ്യം റഫറന്‍സ് ഉപയോഗിച്ചിരുന്നു. സൈജു കുറുപ്പിന്റെ കഥാപാത്രം വക്കീലിനെ വിളിച്ച് സംസാരിക്കുന്നതും, സന്തോഷ് നായരുടെ കഥാപാത്രം സൈജുവിനെ നിരീക്ഷിക്കുന്നതും ക്ലൈമാക്സില്‍ ജഗദീഷിന്റെ ഡയലോഗുമെല്ലാം […]
