കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മലയാള സിനിമയ്ക്ക് പ്രതീക്ഷയേകിക്കൊണ്ട് ഒട്ടനവധി താരങ്ങളാണ് മോളിവുഡില്‍ പിറവിയെടുത്തത്. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ സിനിമയിലെത്തി പ്രേമലുവിലൂടെ ഗ്രാഫുയര്‍ത്തിയ നസ്ലെനും ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട് പടക്കളത്തിലൂടെയും എക്കോയിലൂടെയും സെന്‍സേഷനായി മാറിയ സന്ദീപ് പ്രദീപുമെല്ലാം വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. അഭിനയിച്ച ആദ്യ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിക്കൊണ്ട് വാഴ 2വിലൂടെ ഹാഷിറും ഇക്കൂട്ടത്തിലേക്ക് ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്കെല്ലാം ഭീഷണിയായിക്കൊണ്ടാണ് അതിരടി എന്ന ചിത്രത്തിലെ സാംകുട്ടി എന്ന കഥാപാത്രമായി ബേസില്‍ ജോസഫിന്റെ പ്രത്യക്ഷപ്പെടല്‍. നാളെ (വ്യാഴം) […]
