ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് കരുത്തു തെളിയിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് തുറന്ന കത്തുമായി മുഖ്യമന്ത്രി വിജയ്. ഡി.എം.കെയെയും ഉദയനിധി സ്റ്റാലിനെയും രൂക്ഷമായി വിമര്‍ശിക്കുന്നതാണ് കത്ത്. 144 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് ടി.വി.കെ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ നിരത്തിയാണ് ഡി.എം.കെയുടെ വാദങ്ങള്‍ക്കെതിരെ വിജയ് രംഗത്തെത്തിയത്. സഖ്യകക്ഷികളുടെ ബലത്തില്‍ ജയിച്ച ഡി.എം.കെ, ഒറ്റയ്ക്ക് മത്സരിച്ച ടി.വി.കെയെ പരിഹസിക്കുന്നത് അഹങ്കാരമാണെന്നും വിജയ് പറഞ്ഞു. തനിച്ച് മത്സരിച്ച ടി.വി.കെ 34.92% വോട്ട് നേടിയപ്പോള്‍, […]
