ന്യൂദല്‍ഹി: നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകള്‍ക്ക് പിന്നാലെ, രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശന പരീക്ഷയായ സി.യു.ഇ.ടി യു.ജി (CUET-UG 2026)യിലും വന്‍ വീഴ്ച. സാങ്കേതിക തകരാറുകളും ഭരണപരമായ ആശയക്കുഴപ്പങ്ങളും കാരണം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാനാകാതെ വലഞ്ഞത്. ശനിയാഴ്ച ഒമ്പത് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന പരീക്ഷ പലയിടങ്ങളിലും രണ്ട് മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിയ 3,765 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു. പരീക്ഷാ നടത്തിപ്പില്‍ സഹകരിക്കുന്ന ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടി.സി.എസ്) ഭാഗത്തുണ്ടായ […]
