പോപ് കള്‍ച്ചര്‍, സിനിമാ റഫറന്‍സുകളും ഡാര്‍ക്ക് ഹ്യൂമറിന്റെ അതിഗംഭീരമായ അവതരണം കൊണ്ടും മോളിവുഡിലെ ബെഞ്ച്മാര്‍ക്കായി മാറിയ ചിത്രമാണ് മോഹിനിയാട്ടം. തിയേറ്ററിലെ അതേ സ്വീകാര്യതയാണ് ഒ.ടി.ടിയിലെത്തിയതിന് ശേഷവും ചിത്രത്തിന് ലഭിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമെന്ന് സംശയമില്ലാതെ മോഹിനിയാട്ടത്തെ വിശേഷിപ്പിക്കാം. ആദ്യ ഭാഗം ഫീല്‍ ഗുഡായിരുന്നെങ്കില്‍ രണ്ടാം ഭാഗം ഡാര്‍ക്ക് കോമഡിയുടെ പീക്ക് മേക്കിങ്ങാണ്. ഒരു തുള്ളി ചോര പൊടിയുന്നതുപോലും കാണിക്കാതെ വലിയൊരു വയലന്‍സിനെ കോമഡിയുടെ പശ്ചാത്തലത്തില്‍ സംവിധായകന് അവതരിപ്പിച്ചിരിക്കുകയാണ്. ആദ്യഭാഗത്തിലുണ്ടായിരുന്നവര്‍ക്കൊപ്പം പുതിയ ചില കഥാപാത്രങ്ങളും കൂടി […]