കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ബി.ജെ.പിയുമായി ഡീലുണ്ടാക്കിയെന്ന ആരോപണമുന്നയിച്ച് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെ.ബി. ഗണേഷ് കുമാര്‍. ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിന് മറിച്ചുനല്‍കിയെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ആരോപിക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇരുവര്‍ക്കും ലഭിച്ച വോട്ടുകളുടെ കണക്കുകള്‍ നിരത്തിയാണ് ഗണേഷ്കുമാര് രംഗത്തെത്തിയത്. 2016ല്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭീമന് രഘുവിന് 11,700 വോട്ടുകള്‍ ലഭിച്ചെന്നും 2021ലേക്കെത്തിയപ്പോള്‍ അത് 12,398 ആയി വര്‍ധിച്ചെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി […]