അഭിനയിച്ച ചിത്രങ്ങളെക്കാള്‍ യൂട്യൂബ് ചാനലുകള്‍ക്ക് നല്കിയ അഭിമുഖങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേതാവാണ് ധ്യാന്‍ ശ്രീനിവാസന്. 2013ല്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെ അഭിനയജീവിതത്തിന് അരങ്ങറ്റം കുറിച്ച താരം കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്തിരുന്നു. സമീപകാലത്തായി നിരവധി പരാജയ ചിത്രങ്ങളില്‍ നായകനായി വലിയ രീതിയില്‍ ട്രോളുകള്‍ക്കും താരം ഇരയായിരുന്നു. എന്നാല്‍ ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങി ഹിറ്റടിച്ച ചിത്രമായിരുന്നു ലൗ ആക്ഷന്‍ ഡ്രാമ. ധ്യാനിന്റെ ഏക സംവിധാന സംരഭമായ റൊമാന്‍സ് കോമഡി […]
