തിരുവനന്തപുരം: പത്തുനാളത്തെ കാത്തിരിപ്പിനൊടുത്തിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിപക്ഷനേതാവിനെയും തെരഞ്ഞെടുത്തത് സി.പി.ഐ.എം. പത്തുവർഷകാലം സർക്കാരിനെ നയിച്ച പിണറായി വിജയൻ തന്നെ ഇത്തവണ പ്രതിപക്ഷത്തെയും നയിക്കണമെന്നാണ് പാർട്ടിതീരുമാനം. ഇന്ന് തിരുവനന്തപുരത്ത് നടന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പിണറായിയെ തെരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റിയിൽ നിയമസഭാ കക്ഷി നേതാവായി പിണറായി വിജയനെ ഐക്യണ്ഠേന തെരഞ്ഞെടുത്തതായി സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താകുറിപ്പിൽ അറിയിച്ചു. എം.പി കെ. രാധാകൃഷ്ണൻ അധ്യക്ഷനായി എ.കെ.ജി സെന്ററിൽ ചേർന്ന യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി എം.എ […]
