2026ല്‍ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ദൃശ്യം 3യ്ക്ക് ശേഷം ഏറ്റവും ഹൈപ്പിലെത്തിയ ചിത്രമായിരുന്നു മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പേട്രിയറ്റ്. മലയാളത്തിന്റെ അഭിമാന താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ട്വന്റി-20യ്ക്ക് ശേഷം ഒന്നിച്ചഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയില്‍ ഒരുങ്ങിയ ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലും കഴിഞ്ഞ ദിവസം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമ എന്ന ലേബലിലെത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും പരാജയം ഏറ്റുവാങ്ങേണ്ടി വന്ന കാഴ്ച്ചയ്ക്കായിരുന്നു പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. 125 കോടിയിലധികം […]
