ന്യൂദല്‍ഹി: ജാതി അധിക്ഷേപങ്ങള്‍ പൊതു ഇടങ്ങളിലോ പൊതുജനം സാക്ഷിയാകാവുന്ന തരത്തിലോ നടന്നതല്ലെങ്കില്‍ അത് എസ്.സി, എസ്.ടി നിയമത്തിന്റെ 3(1)ആര്‍, 3(1) എസ് വകുപ്പുകള്‍ പ്രകാരം കുറ്റകരമല്ലെന്ന സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് അങ്ങേയറ്റം ആശങ്കാ ജനകമെന്ന് സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ. ഈ വിഷയത്തില്‍ പുനപരിശോധനയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധനാ ഹരജി നല്‍കണമെന്ന് പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. നാല് ചുമരുകള്‍ക്കുള്ളില്‍ നടക്കുന്ന ജാതി അധിക്ഷേപങ്ങള്‍ ഈ വകുപ്പുകള്‍ പ്രകാരം കുറ്റകരമല്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കേസെടുക്കണമെങ്കില്‍ സംഭവം […]
