ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകര്‍ക്ക് പരിചിതയായ അഭിനേത്രിയാണ് എസ്തര് അനില്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ അനുമോള്‍ എന്ന കഥാപാത്രമായി വേഷമിട്ട താരം ദൃശ്യത്തിന്റെ തമിഴ് റീമേക്കായ കമല്‍ഹാസന്റെ പാപനാശനത്തിലും സമാന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടിയിരുന്നു. ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രം വേഷമിട്ട എസ്തറിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. വലിയ ആവേശത്തോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം ഇതിനോടകം സിനിമാലോകത്തെ ചര്‍ച്ചാവിഷയമാണ്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ക്ലബ് എഫ്.എമ്മിന് […]
