തിരുവനന്തപുരം: പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഫ്ലെക്സ് ബോർഡുകൾ ഉപയോഗിക്കാതെ, സൈക്കിളിൽ സഞ്ചരിച്ച് വോട്ട് തേടിയ ചാണ്ടി ഉമ്മനാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ യഥാർത്ഥ ഹീറോയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശുചിത്വ മിഷനും ക്ലീൻ കേരള കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച ‘പാഴ്വസ്തുക്കളിൽ നിന്നും മാതൃകാ പൂന്തോട്ടം’ പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മ നമ്മളെ പരിചരിക്കുന്നത് പോലെ ദൈവം നമ്മൾക്കായി കരുതിയതാണ് ഈ ഭൂമിയെന്ന് […]
