ഹവാന: ക്യൂബയ്ക്കെതിരെ അമേരിക്ക സൈനിക ആക്രമണം നടത്താനുള്ള സാധ്യതകള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുവരികയാണെന്ന് ക്യൂബന്‍ ഉപവിദേശകാര്യ മന്ത്രി ജോസെഫിന വിഡാല്‍. യു.എസില്‍ നിന്നുള്ള ഭീഷണികള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍, രാജ്യം ഏതുതരത്തിലുള്ള സാഹചര്യങ്ങളെയും നേരിടാന്‍ സജ്ജമാണെന്നും അവര്‍ വ്യക്തമാക്കി. വ്യാഴാഴ്ച നാഷണല്‍ ക്യാപിറ്റലില്‍ നടന്ന നിയമസഭാ ഹിയറിങ്ങില്‍ സംസാരിക്കവെയാണ് ജോസെഫിന അമേരിക്കയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ‘ക്യൂബയ്ക്കെതിരായ സൈനിക ആക്രമണത്തിന്റെ അപകടം ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്. എന്നാല്‍ ബലപ്രയോഗത്തിലൂടെയോ, സമ്മര്‍ദത്തിലൂടെയോ, സൈനിക ഭീഷണികളിലൂടെയോ ക്യൂബയുടെ വിധി നിയന്ത്രിക്കാന്‍ […]
