ഐ.പി.എല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. ബെംഗളൂരുവിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് (റായ്പൂര്‍) മത്സരം. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ ബംഗളൂരുവിന് കൊല്‍ക്കത്തയ്ക്കെതിരെ വിജയം അനിവാര്യമാണ്. എന്നാല്‍ റായ്പൂരിലെ പിച്ച് ബെംഗളൂരുവിന് നല്ലതല്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. പിച്ചില്‍ ബാലന്‍സില്ലാത്ത പേസും ബൗണ്‍സും ഉണ്ടാകുമെന്ന് ചോപ്ര പറഞ്ഞു. അതുകൊണ്ടുതന്നെ […]
