വാഷിങ്ടണ്‍: ഇറാനെതിരായി വീണ്ടുമൊരു ആക്രമണം നടത്തിയാല്‍ ഇസ്രഈല്‍ ഇനി ഒറ്റയ്ക്ക് പോരാടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണ്ള്ഡ് ട്രംപ്. ഇസ്രഈല്‍ പ്രസിഡന്റ് ബെഞ്ചബിന്‍ നെതന്യാഹുവിനാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏപ്രിലില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ വീണ്ടും ആരംഭിച്ച സംഘര്‍ഷം നിര്‍ത്തുമെന്ന് ഇറാാനും ഇസ്രഈലും അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ താക്കീത്. യു.എസ് മാധ്യമമായ ആക്സിയോസിന് നല്കിയ അഭിമുഖത്തിലായിരുന്നു ട്രംപ് തന്റെ നിലപാടറിയിച്ചത്. താന്‍ നെതന്യാഹുവിനെ വിളിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ‘ബിബീ നിങ്ങള്‍ […]
