മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ ക്യാപ്റ്റനായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ക്രിക്കറ്റ് കമന്റേറ്ററും മുന്‍ ഇന്ത്യന്‍ താരവുമായ സഞ്ജയ് മഞ്ജരേക്കര്‍. ബുംറ കളിയെ നന്നായി അവലോകനം ചെയ്യുന്നില്ലെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. മാത്രമല്ല ടെസ്റ്റ് ക്യാപ്റ്റനായ ബുംറയെ ചെറിയ കാലയളവില്‍ ക്യാപ്റ്റനാക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ‘ജസ്പ്രീത് ബുംറയെ ക്യാപ്റ്റനായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അദ്ദേഹം കളിയെ നന്നായി അവലോകനം ചെയ്യുന്നില്ലെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം ബാറ്റര്‍മാരെ മനസിലാക്കേണ്ടതുണ്ട്, സാഹചര്യങ്ങളും പിച്ചുകളും അദ്ദേഹം വിലയിരുത്തണം. അവര്‍ […]
