ബെംഗളൂരൂ: ബെംഗളൂരു സ്‌ഫോടന കേസില്‍ 17 വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയായിരുന്ന കുടക് സ്വദേശി അബ്ദുല്‍ ഖാദര്‍ അന്തരിച്ചു. പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായിരുന്ന അദ്ദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹൃദസ്തംഭനം മൂലം മരണപ്പെടുകയായിരുന്നു. കടുത്ത പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ജയിലിനുള്ളില്‍ തന്നെ അദ്ദേഹം ചികിത്സ തേടിയിരുന്നു. പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി, തടിയന്റെവിട നസീര്‍ എന്നിവരടക്കം 32 പേരെ പ്രതിചേര്‍ത്ത കേസില്‍ 29ാം പ്രതിയാണ് അബ്ദുല്‍ ഖാദര്‍. പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയെന്നതായിരുന്നു അദ്ദേഹത്തിനെതിരായ കേസ്. എന്നാല്‍ […]
