ന്യൂദല്‍ഹി: നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളിലെ വിവാദങ്ങള്‍ക്കും ഐ.ഐ.ടി റൂര്‍ക്കിയിലെ ഡാറ്റാ ചോര്‍ച്ചയ്ക്കും പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്നത് വ്യവസ്ഥാപിതമായ പരാജയമാണെന്നും, ഇത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയും മാനസികാരോഗ്യവും തകര്‍ക്കുകയാണെന്നും പാര്‍ട്ടി ആരോപിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സി.ജെ.പി നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. നീറ്റ്-യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ച, സി.ബി.എസ്.ഇ ഓണ്‍ സ്ക്രീന്‍ […]
