ന്യൂദല്‍ഹി: വി.ഡി സതീശന് കേരളത്തിന്റെ 24-ാം മുഖ്യമന്ത്രി. കോണ്‍ഗ്രസുകാരനായ അഞ്ചാമത്തെ കേരള മുഖ്യമന്ത്രിയാണ് വി.ഡി സതീശന്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മുഖ്യമന്ത്രി ആരെന്ന തീരുമാനം പുറത്ത് വന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ദല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത് വെച്ച് കോണ്‍ഗ്രസ് നേതാവ് ദീപാദാസ് മുന്‍ഷിയാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. കെ.സി വേണുഗോപാല്‍, വി.ഡി സതീശന്, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടത്. ഇതില്‍ ഒടുവില്‍ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. […]
