ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂളുകളില്‍ നിലനിന്നിരുന്ന ഹിജാബ് നിരോധനം പിന്‍വലിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്ത് കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍. കര്‍ണാടക സര്‍ക്കാരിന്റെ നടപടി രാജ്യത്തിന്റെ മതേതര മൂല്യങ്ങളും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് അബൂബക്കര്‍ മുസല്യാര്‍ പറഞ്ഞു. ഹിജാബ് നിരോധനം നടപ്പിലാക്കിയ സമയത്ത് തന്നെ ഉത്തരവാദിത്തപെട്ടവരെ പ്രതിഷേധം അറിയിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രിയുമായും ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായും സ്പീക്കറുമായും ഇക്കാര്യത്തില്‍ നേരിട്ടും അല്ലാതെയും പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവുമൊടുവില്‍ […]
