കാത്തിരിപ്പിനൊടുവില്‍ 2026ലെ ഫിഫ ലോകകപ്പിനായുള്ള നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. പരിശീലകന്‍ ലയണല്‍ സ്‌കലോണിയാണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഈ ലോകകപ്പിനുള്ള സ്‌ക്വാഡിലും സൂപ്പര്‍ താരം ലയണല്‍ മെസി ഇടം നേടിയതോടെ ഒരു ലോക റെക്കോഡാണ് അര്‍ജന്റൈന്‍ നായകന്‍ സ്വന്തമാക്കിയത്. ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ തെരഞ്ഞെടുക്കപ്പെടുന്ന താരമായാണ് മെസി മാറിയത്. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പമാണ് മെസിയെത്തിയത്. 2006, 2010, 2014, 2018, 2022 എന്നീ ലോകകപ്പുകളില്‍ അര്‍ജന്റീനക്കായി പന്തുതട്ടിയ മെസി തന്റെ അവസാന […]
