ടെല്‍ അവീവ്: ലെബനനിലെ ആക്രമണങ്ങള്‍ ഇസ്രഈല്‍ അവസാനിപ്പിക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു. യു.എസും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം ഒപ്പുവച്ച ധാരണാ പത്രത്തില്‍ ലെബനനിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഈ ധാരണാ പത്രം പ്രകാരം സംഘര്‍ഷം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്നാണ് ഇപ്പോള്‍ ഇസ്രഈല്‍ പ്രധാനമന്ത്രി പറയുന്നത്. യു.എസ് – ഇറാന്‍ ധാരണാ പത്രത്തോടും ലെബനനിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശത്തോടും ഇസ്രഈലില്‍ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ധാരണാ പത്രത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്. […]
