സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരങ്ങളാണ് മമ്മൂട്ടിയും മകന് ദുല്‍ഖര്‍ സല്‍മാനും. മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന ദുല്‍ഖര്‍ തന്റേതായ സ്ഥാനം നേടിയെടുത്തു. പാന്‍ ഇന്ത്യന്‍ തലത്തില്‍ സ്റ്റാറാണ് ദുല്‍ഖര്‍ ഇപ്പോള്‍. എന്നാല്‍ ദുല്‍ഖറിനെയും മമ്മൂട്ടിയെയും ഒന്നിച്ച് സ്ക്രീനില്‍ കാണാനുള്ള ഭാഗ്യം ഇതുവരെ ആരാധകര്‍ക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ ലോകഃ ചാപ്റ്റര്‍ വണ്ണിലൂടെ ഇരുവരും ഒന്നിക്കുമെന്ന സൂചന ലഭിച്ചിരുന്നു. ലോകഃ യൂണിവേഴ്സില് ഒടിയന്/ ചാര്‍ലിയായി ദുല്‍ഖറെത്തുമ്പോള്‍ മൂത്തോന് എന്ന കഥാപാത്രമായി വേഷമിടുന്നത് മമ്മൂട്ടിയാണ്. ലോകഃയുടെ […]
