ഐ.പി.എല്ലില്‍ വമ്പന്‍ മാറ്റവുമായി ചെന്നൈ സൂപ്പര്‍ കിങ്സ്. പരിക്കേറ്റ് പുറത്തായ യുവ ഓള്‍റൗണ്ടര്‍ രാമകൃഷ്ണ ഘോഷിന് പകരക്കാരനായി കര്‍ണാടക ഓള്‍റൗണ്ടര്‍ മാക്നീല്‍ ഹാഡ്ലി നൊറോണയെ ടീമിലെത്തിച്ചിരക്കുകയാണ് ചെന്നൈ. ഫ്രാഞ്ചൈസിയുടെ സി.ഇ.ഒ കാശി വിശ്വനാഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മെയ് 2ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ തന്റെ ഐ.പി.എല്‍ അരങ്ങേറ്റം കുറിച്ച രാമകൃഷ്ണ ഘോഷ് അതേമത്സരത്തില്‍ തന്നെ പരിക്കേറ്റ് പുറത്താകുകയായിരുന്നു. മത്സരത്തിനിടെ വലതു കാല്പാദത്തില് പൊട്ടലുണ്ടായ ഘോഷ് സീസണിലെ ബാക്കി മത്സരങ്ങളില്‍ നിന്ന് പുറത്തായിരുന്നെങ്കിലും ചെന്നൈ ഇതുവരെ പകരക്കാരനെ പ്രഖ്യാപിച്ചിരുന്നില്ല. […]
