നിലവില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവുമധികം അപ്രതീക്ഷിതമായ മാര്‍ക്കറ്റുകളിലൊന്നാണ് മലയാളത്തിലേത്. ഒട്ടും ഹൈപ്പില്ലാതെയെത്തുന്ന ചിത്രങ്ങള്‍ കളക്ഷനില്‍ റെക്കോര്‍ഡിടുകയും വമ്പന്‍ ഹൈപ്പിലെത്തുന്ന ചിത്രങ്ങള്‍ക്ക് ബോക്സ് ഓഫീസില്‍ കാലിടറുകയും ചെയ്യുന്ന കാഴ്ചയ്ക്കാണ് സമീപകാലത്ത് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു സവിന്‍ സാ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2. പുതുമുഖങ്ങളെ നായകന്മാരാക്കി ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ നിന്നും 200 കോടിയിലധികമാണ് സ്വന്താമാക്കിയിരുന്നത്. വാഴ 2വിന് തൊട്ട്പിന്നാലെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ പേട്രിയറ്റ്. […]
