2026 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തകര്‍പ്പന്‍ വിജയവുമായി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. ന്യൂ റായ്പൂരില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആറ് വിക്കറ്റിനാണ് ആര്.സി.ബിയുടെ വിജയം. സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ സെഞ്ച്വറി കരുത്തിലാണ് വിജയം സ്വന്തമാക്കിയത്. വിജയത്തോടെ ആര്.സി.ബി ക്യാപ്റ്റന്‍ രജത് പടിദാര്‍ ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. 25 മത്സരങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന രണ്ടാമത്തെ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. രാജസ്ഥാന് ക്യാപ്റ്റനായിരുന്ന ഷെയ്ന് വോണിന്റെ […]
