മലപ്പുറം: വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും ജയിച്ച് വന്ന എല്ലാ എം.എല്‍.എമാരും മുഖ്യമന്ത്രി പദത്തിന് അര്‍ഹരാണെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ആര് മുഖ്യമന്ത്രിയായാലും സമസ്തയുടെ ആദര്‍ശത്തിന് എതിരെ വരാന്‍ പാടില്ല, സമുദായത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാതെ പോവരുതെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രി ആരാകണമെന്ന തര്‍ക്കത്തില്‍ സമസ്ത ആരെയും പിന്തുണച്ചിട്ടില്ല, അത്തരത്തില്‍ പുറത്തുവന്ന വാര്‍ത്തകളെല്ലാം വ്യാജമാണ്. ഇത്തരം കാര്യങ്ങളില്‍ സമസ്ത ഇടപെടാറില്ല,’ അദ്ദേഹം പറഞ്ഞു. […]
