ഐ.പി.എല്ലില്‍ ഇന്ന് ആരാധകര്‍ ഒരു സൂപ്പര്‍ ക്ലാഷിന് കൂടിയാണ് സാക്ഷിയാവുക. ഡബിള്‍ ഹെഡര്‍ സണ്‍ഡേയിലെ രണ്ടാം മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ന്യൂ റായ്പൂരിലെ ശഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയെ കാത്ത് ഒരു സൂപ്പര്‍ നേട്ടമുണ്ട്. ടി – 20യില്‍ 14000 റണ്‍സ് എന്ന മൈല്‍സ്റ്റോണാണ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിക്കുക. […]