ചെന്നൈ: സനാതന ധര്‍മത്തെ ഉന്‍മൂലനം ചെയ്യണമെന്ന തന്റെ പ്രസ്താവന നിയമസഭയില്‍ ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവും ഡി.എം.കെ എം.എല്‍.എയുമായ ഉദയനിധി സ്റ്റാലിന്‍. ചൊവ്വാഴ്ച പുതിയ നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഉദയനിധി തന്റെ പ്രസ്താവന ആവര്‍ത്തിച്ചത്. ജനങ്ങളെ വിഭജിക്കുന്ന സനാതന ധര്‍മം ഉന്മൂലനം ചെയ്യപ്പെടണം എന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്. സനാതന ധര്‍മത്തെ എതിര്‍ക്കുകയല്ല, മറിച്ച് പൂര്‍ണമായും തുടച്ചുനീക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സനാതന ധര്‍മം സാമൂഹിക നീതിക്ക് വിരുദ്ധമാണെന്ന തന്റെ 2023ലെ നിലപാടാണ് അദ്ദേഹം ആവര്‍ത്തിച്ചത്. പുതിയ സര്‍ക്കാരിന്റെ […]
