കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ എല്ലാ മദ്രസകളിലും ‘വന്ദേ മാതരം’ ആലപിക്കുന്നത് നിര്‍ബന്ധമാക്കി സുവേന്ദു അധികാരി സര്‍ക്കാര്‍. മദ്രസ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഈ ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ മോഡല്‍ മദ്രസകള്‍, സര്‍ക്കാര്‍ എയ്ഡഡ് മദ്രസകള്‍, അംഗീകൃത അണ് എയ്ഡഡ് മദ്രസകള്‍ എന്നിവയ്ക്ക് പുറമെ ശിശു ശിക്ഷാ കേന്ദ്രങ്ങള്‍, മാധ്യമിക് ശിക്ഷാ കേന്ദ്രങ്ങള്‍ എന്നിവയ്ക്കും ഈ നിയമം ബാധകമാണ്. എല്ലാ ദിവസവും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള പ്രഭാത അസംബ്ലിയില്‍ എല്ലാ വിദ്യാര്‍ത്ഥികളും വന്ദേ […]
