1980ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച അഭിനേതാവാണ് മോഹന്‍ലാല്‍. പിന്നീട് പ്രേക്ഷകരെ അതിശയിപ്പിച്ച ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ അമരത്തേക്ക് നടന്നുകയറിയ താരം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷവും പകരക്കാരില്ലാതെ മലയാള സിനിമയുടെ സൂപ്പര്‍ താരമായി നിലകൊള്ളുകയാണ്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ ദൃശ്യം സിനിമയിലെ ജോര്‍ജ് കുട്ടിയുടെ മൂന്നാം വരവിനായാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. മെയ് 21നാണ് ചിത്രത്തിന്റെ റിലീസെങ്കിലും ചിത്രവുമായി ബന്ധപ്പെട്ട അപ്ഡേഷനുകള്‍ക്ക് വലിയ […]
