ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ നായകനാകുന്ന പുതിയ ചിത്രം ‘കറുപ്പ്’ സിനിമാലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ ആരാധിക്കപ്പെടുന്ന കറുപ്പ്സ്വാമി എന്ന കാവൽദൈവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. മെയ് 14 ന് ചിത്രം തിയേറ്ററുകളിൽ എത്തുമ്പോൾ ഏറെക്കാലത്തിന് ശേഷം ഒരു തീയറ്റർ ഹിറ്റിനായുള്ള പ്രതീക്ഷയിലാണ് സൂര്യയുടെ ആരാധകർ. അനീതിക്കെതിരെ പോരാടുന്ന കഥാപാത്രം ആണ് ചിത്രത്തിൽ സൂര്യയുടേത്. നീതി ലഭിക്കാതെ പോകുന്ന നിസ്സഹായരായ രണ്ടു മനുഷ്യരുടെ മുൻപിൽ കറുപ്പ് സ്വാമി എന്ന ദൈവത്തിന്റെ പ്രതിരൂപമായി സൂര്യയുടെ […]
