തൃശൂര്‍: കേരളാ മുഖ്യമന്ത്രിയുടെ വിലാസത്തിലയച്ച കത്തുകള്‍ തിരിച്ചയച്ച് തപാല്‍ വകുപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അറിയിച്ച് അയച്ച പല കത്തുകളും ആളില്ല എന്ന പേരിലാണ് തപാല്‍ വകുപ്പ് തിരിച്ചയയ്ക്കുന്നത്. തൃശ്ശൂര്‍ പാവറട്ടി സ്വദേശിയായ സഫ്‌ന അയച്ച പരാതിയാണ് തപാല്‍ വകുപ്പ് തിരിച്ചയച്ചിരിക്കുന്നത്. തനിക്കും തന്റെ കുട്ടികള്‍ക്കും സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു സഫ്‌ന മുഖ്യമന്ത്രിയുടെ വിലാസത്തിലേക്ക് കത്തയച്ചത്. എന്നാല്‍ റിട്ടേണ്‍ഡ് എന്ന് മുന്‍ ഭാഗത്തും വിലാസക്കാരന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല എന്ന് പിന്‍ ഭാഗത്തും രേഖപ്പെടുത്തിയ രീതിയില്‍ കത്ത് തിരിച്ചയക്കുകയായിരുന്നു. ബന്ധുക്കളുടെ […]
