തിരുവനന്തപുരം: അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂള്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ ശിക്ഷാ അഭിയാന്റെ ഓഫീസ് മുറിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ സംഭവത്തില്‍ രാഷ്ട്രീയ വിവാദം പുകയുന്നു. സംഭവത്തില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മറുപടി പറയണമെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി. രാജേഷ് ആവശ്യപ്പെട്ടു. സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു മേയറുടെ പ്രതികരണം. പൊളിച്ചുകളയേണ്ടത്ര പഴക്കമുള്ള കെട്ടിടം പുതുക്കിപ്പണിയാനായി മുന്‍ മന്ത്രി വി. ശിവന്‍കുട്ടി മൂന്ന് കോടി രൂപ ചെലവാക്കിയത് എന്തിനാണെന്ന് മേയര്‍ ചോദിച്ചു. പൊതുപണം പാഴാക്കിയതിനെക്കുറിച്ച് […]
