മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അതിരടി പ്രീമിയർ ഷോകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിലും തിയേറ്ററുകളിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ബേസിൽ ജോസഫ് നായകനായി എത്തുന്ന ചിത്രത്തിന് ആദ്യ പ്രദർശനങ്ങൾക്ക് ശേഷം ലഭിക്കുന്ന പ്രതികരണങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്. പ്രേക്ഷകർ സിനിമയെ ഒരു പൂർണ എന്റർടെയ്‌നർ എന്ന നിലയിലാണ് വിശേഷിപ്പിക്കുന്നത്. ആക്ഷൻ, കോമഡി, ക്യാമ്പസ് വൈബ്, മാസ് മൊമന്റുകൾ എന്നിവയെല്ലാം ചേർന്ന ചിത്രം തിയേറ്ററിൽ വൻ ഓളമാണ് സൃഷ്ടിക്കുന്നത്. ചിത്രത്തിൽ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, […]
