ന്യൂദല്‍ഹി: ഹിന്ദുമതം ഒരു ജീവിത രീതിയാണെന്നും ഒരാള്‍ക്ക് ഹിന്ദുവായി തുടരാന്‍ ക്ഷേത്രത്തില്‍ പോവണമെന്നോ ആചാരങ്ങള്‍ അനുഷ്ടിക്കണമെന്നോ നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി. സ്വന്തം വീടിനുള്ളില്‍ ഒരു വിളക്ക് കൊളുത്തുന്നത് പോലും വിശ്വാസം തെളിയിക്കാന്‍ മതിയാവുന്നതാണെന്നും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് നിരീക്ഷണം. ശബരിമലയിലേതുള്‍പ്പെടെയുള്ള ആരാധനാ സവിശേഷതകളും ദാവൂദി ബോറ വിഭാഗമടക്കമുള്ള വിവിധ മതവിഭാഗങ്ങള്‍ പിന്തുടരുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയും സംബന്ധിച്ച ഹരജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. എല്ലാ ഹിന്ദുക്കളും വേദങ്ങളെ പരമോന്നതമായി […]
